പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. അട്ടക്കുളങ്ങര സ്റ്റേഡിയം റോഡില്‍ പരേതനായ കളത്തിങ്ങല്‍ ഉണ്ണിയുടെ മകന്‍ സുനില്‍ കുമാര്‍(40)ആണ് മരിച്ചത്. അവിവാഹിതനാണ്

ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കൊടപ്പാളിഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അമ്മ:ലീല. സഹോദരങ്ങള്‍:മുരളി,കൃഷ്ണന്‍,ഷീജ.

 

 

Share news
error: Content is protected !!
Scroll to Top