crime

കരിപ്പൂരില്‍ ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1713 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം തെയ്യാല സ്വദേശി മുഹമ്മദ് ഫായിസ് (30), കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് അഫ്‌സല്‍ (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ-കരിപ്പൂര്‍ വിമാന ത്തിലാണ് മുഹമ്മദ് ഫായിസ് കരിപ്പൂരിലെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പഴങ്ങള്‍ സൂക്ഷിക്കുന്ന പാത്രം സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇതിനുള്ളിലെ വലപോലെയുള്ള ഭാഗം പ്രത്യേക പരിശോധന നടത്തിയപ്പോള്‍ 793 ഗ്രാം സ്വര്‍ണം കണ്ടെത്തി. തിരിച്ചറിയാതിരിക്കാന്‍ നിക്കല്‍ […]

22 കിലോ കഞ്ചാവ് കൈവശം വച്ചതിന് എക്സൈസ് പിടികൂടിയ പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

എക്സൈസ് കണ്ടെത്തിയ കഞ്ചാവ് കേസിലെ പ്രതിക്ക് പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ 21/2022 കേസിലെ പ്രതിയായ നിലമ്പൂര്‍ ചെറായി സാവറ വീട്ടില്‍ ഹുസൈന്‍ മകന്‍ ജാഫര്‍ എന്നയാളക്കാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി എന്‍ഡിപിസ് സ്പെഷ്യല്‍ കോടതി ജഡ്ജ് 2022 ഡിസംബര്‍ രണ്ടിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2021 ജുലൈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

error: Content is protected !!
Scroll to Top