എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

പാണ്ടിക്കാട് : 7.22 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പാണ്ടിക്കാട് പൊലീ സിന്റെ പിടിയില്‍. ആനക്കയം പിറ്റത്തുപാറ സ്വദേശി എം മുഹമ്മദ് ഷിബിലും കൊളപ്പറമ്പ് സ്വദേശി പുളിക്കല്‍ ഹനീഫയുമാണ് പിടിയിലായത്.

പാണ്ടിക്കാട് എസ്‌ഐ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ സംസ്ഥാന പാതയിലെ കാരായ ഖാജാ നഗ റിനു സമീപം വച്ചാണ് മുഹമ്മ ദ് ഷിബില്‍ പിടിയിലായത്. ഇയാളില്‍നിന്ന് ലഭിച്ച സൂചന പ്രകാരം മയക്കുമരുന്ന് കൈമാറിയ കൊളപ്പറമ്പ് സ്വ ദേശി പുളിക്കല്‍ മുഹമ്മദ് ഹനീഫയെ പിടികൂടുകയായി രുന്നു.

പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top