Section

malabari-logo-mobile

ഓസ്ട്രേലിയയെ കടല്‍ കടത്തി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍; ആയിരത്തിന്റെ നിറവില്‍ മെസ്സി

HIGHLIGHTS : Messi and his team beat Australia in the quarter-finals; Messi turns 1000

ദോഹ: ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയയെ കടല്‍ കടത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിയോണല്‍ മെസി തുടക്കമിട്ടത് ജൂലിയന്‍ ആല്‍വാരസ് പൂര്‍ത്തിയാക്കി. അര്‍ജന്റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു. ആക്രമണവും പ്രതിരോധവും പന്ത് തട്ടിക്കളിച്ച ഏകപക്ഷീയ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ ഒന്ന് വാങ്ങി ഇടയ്‌ക്കൊന്ന് വിറച്ചെങ്കിലും അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചെങ്കിലും ഓസ്‌ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് ആധികാരികമായി തന്നെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ മുന്നേറ്റം.

ആദ്യപകുതിയിലെ 35-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി. 50-ാം മിനുറ്റില്‍ പപു ഗോമസിനെ വലിച്ച് അര്‍ജന്റീന ലിസാണ്ട്രോ മാര്‍ട്ടിനസിനെ ഇറക്കി. 57-ാം മിനുറ്റില്‍ അര്‍ജന്റീന ലീഡ് രണ്ടാക്കി. റോള്‍സിന്റെ ബാക് പാസ് തട്ടിയകറ്റാന്‍ റയാന്‍ വൈകിയപ്പോള്‍ ഡി പോള്‍ നടത്തിയ ഇടപെടലാണ് ആല്‍വാരസിന്റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റില്‍ ഗുഡ്വിന്റെ ലോംഗ് റേഞ്ചര്‍ ഷോട്ട് എന്‍സോയുടെ ഡിഫ്‌ലക്ഷനില്‍ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും 2-1 ന് മത്സരം അവസാനിപ്പിച്ചു. ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

sameeksha-malabarinews

ലോകകപ്പിലെ മെസ്സിയുടെ ഒമ്പതാം ഗോളാണിത്. ഗോള്‍ നേടിയതോടെ മെസ്സി ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മറികടന്നു. മാറഡോണ ലോകകപ്പില്‍ എട്ട് ഗോളുകളാണ് നേടിയത്.
ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!