Section

malabari-logo-mobile

മത്സ്യബന്ധനത്തിന് മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ട് നടുക്കടലില്‍ മുങ്ങി

HIGHLIGHTS : The boat that left Munamba for fishing sank in the middle of the sea

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍:മത്സ്യബന്ധനത്തിന് മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ട് നടുക്കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപെടുത്തി. കണ്ണൂരില്‍ നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം സംഭവിച്ചത് . ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

20 ദിവസം മുന്‍പാണ് ബോട്ട് മത്സ്യബന്ധനത്തിനായി തീരത്തുനിന്ന് പുറപ്പെട്ടത് .ആദ്യദിവസങ്ങളില്‍ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു പിന്നീട് തകരാര്‍ പരിഹരിച്ച ശേഷം യാത്ര ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാന്‍ തൊഴിലാളികള്‍ക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് കടലില്‍ മുങ്ങി പോവുകയായിരുന്നു.

sameeksha-malabarinews

ബോട്ട് അപകടത്തിപ്പെട്ട ഉടന്‍ തന്നെ കാസര്‍കോട് സ്വദേശി കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുകയും പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ആയിരുന്നു. എന്നാല്‍ അപ്പോഴേക്കും ബോട്ട് പൂര്‍ണമായും നടുക്കടലില്‍ മുങ്ങി കഴിഞ്ഞിരുന്നു. അപകടം കണ്ടമറ്റൊരു മത്സ്യബന്ധന ബോട്ടായ മദര്‍ ഇന്ത്യയിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!