തിരൂരങ്ങാടി: ഛര്‍ദിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകള്‍ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആണ്. വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ
രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂര്‍ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടില്‍ പോയതായിരുന്നു. ചര്‍ദിയെ തുടര്‍ന്നു മുന്നിയൂരിലും തിരൂരങ്ങാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മരണ കാരണം അറിയാന്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാന്‍ ആകൂ. ഫാത്തിമ റഹയുടെ സഹോദരങ്ങള്‍: മുഹമ്മദ്റിഹാന്‍, റൈഹ. മാതാവ് സമീറ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



