അരിയല്ലൂരിന്റെ അഭിമാനമായി പ്രിതികയും സല്‍മ മെഹറും

തിരുവനന്തപുരം: അരിയല്ലൂരിന്റെ അഭിമാനമായി പ്രിതികയും സല്‍മ മെഹറും .  മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ എം വി എച്ച് എസ്എസിലെ വിദ്യാര്‍ത്ഥിയായ പ്രിതിക സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ ആറാം സ്ഥാനം നേടിയും, അതേ സ്‌ക്കൂളിലെ തന്നെ വിദ്യാര്‍ത്ഥി സല്‍മ മെഹര്‍ ഹയര്‍സെക്കന്ററി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തില്‍  ഫസ്റ്റ് എ ഗ്രേഡ് നേടിയുമാണ് ഈ നേട്ടം കൈവരിച്ചത്.

64-ാമതു സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. സേ നോ ടു ഡ്രഗ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണു കായിക താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്.

ജില്ല അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ്റില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യതിഥിയായി. മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top