മലപ്പുറം ജില്ല യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പരപ്പനങ്ങാടിയില്‍ ആരംഭിച്ചു

മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ല യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ഡോട്ട്‌സ് ഫ്‌ലഡ് ലിറ്റ് ഗ്രൗണ്ടില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എം. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജില്ല അസോസിയേഷന്‍ പ്രസിഡണ്ട് എം. പ്രേമന്‍ അദ്ധ്യക്ഷനായിരുന്നു.

വോളി ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറി നാലകത്ത് ബഷീര്‍, സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി പ്രൊഫ: കെ.ടി.അബ്ദുറഹിമാന്‍ , സംസ്ഥാന ജോയന്റ് സെക്രട്ടറി ബാബുപാലാട്ട് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിസാര്‍ അഹമ്മദ്, വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി മലബാര്‍ ബാവഹാജി, യു.വി.രാജഗോപാലന്‍, അഷ്‌റഫ്, കുഞ്ഞിക്കോയ എന്നിവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top