കരിപ്പൂരില്‍ ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1713 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം തെയ്യാല സ്വദേശി മുഹമ്മദ് ഫായിസ് (30), കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് അഫ്‌സല്‍ (27) എന്നിവരെ കസ്റ്റഡിയിലെടുത്തു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ-കരിപ്പൂര്‍ വിമാന ത്തിലാണ് മുഹമ്മദ് ഫായിസ് കരിപ്പൂരിലെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പഴങ്ങള്‍ സൂക്ഷിക്കുന്ന പാത്രം സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇതിനുള്ളിലെ വലപോലെയുള്ള ഭാഗം പ്രത്യേക പരിശോധന നടത്തിയപ്പോള്‍ 793 ഗ്രാം സ്വര്‍ണം കണ്ടെത്തി. തിരിച്ചറിയാതിരിക്കാന്‍ നിക്കല്‍ പൂശിയാണ് കള്ളക്കടത്തിന് ശ്രമിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്- കരിപൂര്‍ വിമാനത്തിലാണ് മുഹമ്മദ് അഫ്‌സല്‍ കരിപ്പൂരിലെത്തിയത്. ശരീരത്തില്‍ ഗുളിക രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ 920 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. രണ്ട് കേസുകളിലായി പിടികൂടിയ സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വിലവരും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top