പെരിന്തല്‍മണ്ണ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 45 ലക്ഷം രൂപ യുമായി രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ആയം കുര്‍ശി മുഹമ്മദ് റഫീഖ്, തിരുര്‍ക്കാട് സ്വദേശി അമ്പലക്കുത്ത് അസ്ലം എന്നിവരാണ് പിടിയിലായത്.
ദേശീയപാതയില്‍ താഴെക്കോട് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിന് അടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 500 രൂപയുടെ 90 കെട്ടുകളാണ് കണ്ടെത്തിയത്. കോയമ്പത്തൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലെ ഒരു ജ്വലറിയിലേക്ക് കൊണ്ടുവന്നതാണ് പണമെന്ന് പിടിയിലായവര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈഎസ് പി എം സന്തോഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി അലവി, എസ് എം എ യാസിര്‍ എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




