ഇടുക്കി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് അതമഹത്യക്ക് ശ്രമിച്ചത്.
പൊലീസും ഫയര്‍ഫോഴ്‌സും രണ്ടുമണിക്കൂര്‍ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയോടെ തോടുപുഴ പുഴയിലാണ് യുവാവ് ചാടിയത്. നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയര്‍ഫോഴ്‌സ് പുറത്തെത്തിച്ചു.
ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോര്‍ജ്ജ് പ്രണയത്തിലായിരുന്നു. യുവതി ഇയാള്‍ മുമ്പ് മറ്റോരു വിവാഹം ചെയ്തുവെന്നറിഞ്ഞതോടെ പിന്തിരിഞ്ഞു. യുവതി ഇന്നു രാവിലെ തൊടുപുഴ പൊലീസ് സ്റ്റേനിലെത്തി മാതാപിതാക്കള്‍ക്കോപ്പം പോയി. ഇതേ തുടര്‍ന്നാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




