Section

malabari-logo-mobile

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് നിര്‍ത്തലാക്കും;സ്മൃതി ഇറാനി

HIGHLIGHTS : Maulana Azad Fellowship for minority students to be abolished; Smriti Irani

ദില്ലി:ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നടപ്പിലാക്കിവരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. 2023 മുതല്‍
ഫെലോ ഷിപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനാല്‍ ആണ് നിര്‍ത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

2022 -23 അധ്യായന വര്‍ഷം മുതല്‍ ഫെലോഷിപ്പ് തുടരേണ്ടതില്ലൊന്ന് തീരുമാനം. അടുത്തിടെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്രം നിര്‍ത്തിയിരുന്നു.

എംഫില്‍ പിഎച്ച്ഡി ഗവേഷകര്‍ക്ക് നല്‍കിവന്നിരുന്ന സഹായമാണ് കേന്ദ്രം നിര്‍ത്തലാക്കുന്നത് .ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും തുടര്‍ച്ചയാണെന്ന് ഇതെന്ന് സിപിഐഎം പ്രതികരിച്ചു

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!