Section

malabari-logo-mobile

ഗുജറാത്തില്‍ ഏഴാം വട്ടം ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി; ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റേത് മിന്നും ജയം

HIGHLIGHTS : BJP-NDA in 16 states

നിയമസഭാ തിരഞ്ഞെടുപ്പ്ല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, അസം, ത്രിപുര, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് തനിച്ച് ഭരണമുള്ളത്. മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ പക്ഷമാണ് നേതൃത്വത്തിലെങ്കിലും കടിഞ്ഞാണ്‍ ബിജെപിക്കാണ്. സിക്കിം, മിസോറം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികളാണ് ഭരണത്തില്‍. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും പഞ്ചാബിലും സര്‍ക്കാരിനെ നയിക്കുന്നു.

ഹിമാചല്‍ പ്രദേശിലെ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്.

sameeksha-malabarinews

രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിക്കാതെ ചരിത്രം തിരുത്തിക്കുറിച്ച ജയവുമായി ഗുജറാത്തില്‍ ഏഴാം വട്ടവും ബിജെപി അധികാരത്തില്‍. ആകെയുള്ള 182 സീറ്റുകളില്‍ 158 സീറ്റുകളും പിടിച്ചാണ് ബിജെപി അധികാരത്തുടര്‍ച്ച നേടിയത്. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയാണ് ഇത്തവണ നേടിയത്.

അതേ സമയം, കോണ്‍ഗ്രസിന് ഹിമാചല്‍ പിടിച്ചു നില്‍ക്കാനുള്ള വഴിയാണ്. തുടര്‍ച്ചയായി തോല്‍വികള്‍ക്കു ശേഷമാണ് കോണ്‍ഗ്രസിന്റെ ഈ വിജയം. ബിജെപി ഇതര ക്യാംപിലെ പ്രധാന പാര്‍ട്ടിയായി തല്‍ക്കാലം കോണ്‍ഗ്രസ് തന്നെ തുടരും. എന്നാല്‍ ഗുജറാത്തിലെ കനത്ത തോല്‍വി കോണ്‍ഗ്രസിന് അപായ സൂചനകള്‍ നല്‍കുന്നതാണ്.

ദില്ലിക്കും പഞ്ചാബിനും ശേഷം ഗുജറാത്തിലും അക്കൗണ്ട് തുറന്ന് ദേശീയ പാര്‍ട്ടിയാകുന്നതോടെ ആപിന് കൂടുതല്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി നീങ്ങാം. ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറ്റാനുള്ള നീക്കം തുടങ്ങാനുള്ള കരുത്ത് ഫലം കെജരിവാളിന് നല്‍കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!