പ്ലാറ്റ്ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങിയ അമ്മയ്ക്കും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍

കര്‍ണാടകത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ മരണത്തില്‍നിന്നും ഒരമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. അത്ഭുതകരമായ ആ രക്ഷപ്പെടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

കര്‍ണാടകത്തിലെ കലാബുര്‍ഗി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഒരു അമ്മയും മകനുമായിരുന്നു വലിയ ഒരപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. ഇരുവരും പ്ലാറ്റ്ഫോമില്‍നിന്നിറങ്ങി അടുത്ത പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ അതിവേഗം പാഞ്ഞുവന്നു. പാളം മുറിച്ചു കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, തല്‍ക്ഷണം പാളത്തില്‍നിന്നും പിന്നോട്ടു മാറാന്‍ അവര്‍ക്കായി. എന്നാല്‍, അപ്പുറത്തുള്ള പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറാനുള്ള സമയവും അവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന ഭിത്തിയിലേക്ക് ചേര്‍ന്നിരുന്നു. തൊട്ടടുത്തു കൂടി ട്രെയിന്‍ അതിവേഗം കടന്നു പോവുമ്പോള്‍ അതിനു തൊട്ടടുത്ത് ഭിത്തിയിലേക്ക് ചേര്‍ന്ന് അവരിരുവരും ഇരുന്നു. ഭയന്നു വിറച്ച മകന്‍ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്നത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അല്‍പ്പനേരം കഴിഞ്ഞ്, ട്രെയിന്‍ അതിവേഗം കടന്നുപോയപ്പോള്‍ കണ്ടുനിന്നവരെല്ലാം അവര്‍ക്കരികിലേക്ക് ഓടിവന്നു. ഒരു പരിക്കുമില്ലാതെ അമ്മയും മകനും ഭയന്നു വിറച്ചിരിക്കുന്നത് കണ്ട് ആളുകള്‍ സമാധാനത്തോടെ അവരെ ചേര്‍ത്തുനിന്നു. അതിനു ശേഷം അവരെ അവിടെനിന്നും മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top