കരിപ്പൂരില്‍ ഒരുകിലോ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം കരിപ്പൂര്‍ പൊലീസ് പിടികൂടി. ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ എത്തിയ മഞ്ചേരി സ്വദേശി താഹിര്‍ (28) പിടിയിലായി.

സ്വര്‍ണം ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വിലവരും. കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ താഹിറിനെ നിരീക്ഷിച്ച് പൊലീസ് പുറത്തുണ്ടായിരുന്നു. കൊണ്ടു പോകാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ പുറത്തേക്ക് പോകുംവഴി സീറോ പോയിന്റില്‍വച്ചാണ് താഹിറിനെ കസ്റ്റഡിയിലെടുത്തത്.

ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിക്കാന്‍ താഹിര്‍ വിസമ്മതിച്ചു. സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ വിമാനത്താവളത്തിന് എക്‌സറേ പരിശോധനയിലാണ്സ്വര്‍ണം കണ്ടെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top