കരിപ്പൂരില്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദ് (24)ആണ് പിടിയിലായത്.

സ്വര്‍ണം സോക്‌സുകള്‍ക്കകത്തും പാന്റസ് സിബ്ബിന്റെ സ്റ്റിച്ചിനക ത്തും ഒളിപ്പിച്ചനിലയിലായിരുന്നു.

300 ഗ്രാം സ്വര്‍ണമാണ്ഇയാളില്‍നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ റംഷാദിനെ നിരീ ക്ഷിച്ചിരുന്ന പൊലീസ് ബന്ധുക്കളോടൊപ്പം കാറില്‍ പോകവെ സിറോ പോയിന്റില്‍ വച്ചാണ് റംഷാദിനെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top