പെരിന്തല്‍മണ്ണ : കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍കൂടി പിടിയില്‍. തൃശൂര്‍ കാക്കഞ്ചേരി സ്വദേശി നരിയംപുള്ളി വീട്ടില്‍ ഗോകുല്‍ കൃഷ്ണ (24), പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് സനു (21) എന്നിവരെയാണ് കോയമ്പത്തൂരിലെ ഒളിത്താവള ത്തില്‍നിന്ന് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി അലവിയും സംഘവും കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യസൂത്രധാരനടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി വിദേശത്തുനിന്ന് നാട്ടിലേക്കുവന്ന കാസര്‍കോട് സ്വദേശി കടത്തിയ ഒരുകിലോ സ്വര്‍ണമിശ്രിതം കവര്‍ച്ച നടത്താന്‍ സംഘം രണ്ട് കാറുകളിലായി പിന്തുടര്‍ന്നിരുന്നു. പെരിന്തല്‍മണ്ണ കാപ്പുമുഖത്തുവച്ച് കാര്‍ തടഞ്ഞ് ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം നല്‍കിയതോടെ പൊലിസെത്തി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലൊണ് കവര്‍ച്ചാ സംഘത്തിലെ അഞ്ചുപേരെ നേരത്തെ പിടികൂടിയത്. ഈ സംഘത്തിലുള്‍പ്പെട്ട രണ്ടു പേരാണ് ഇപ്പോള്‍ പിടിയിലായത്.
എസ്‌ഐ എ എം യാസിര്‍, എഎസ്‌ഐ എം എസ് രാജേഷ്, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് സജീര്‍, ഉല്ലാസ്, രാകേഷ്, എം കെ മിഥുന്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പ്രത്യേക അന്വേഷക സംഘത്തിലുണ്ടായിരുന്നു.




