അവധി ദിവസങ്ങളിലെ മോഷ്ടാവ് മാരിമുത്തു പിടിയില്‍

മഞ്ചേരി : അവധി ദിവസങ്ങളില്‍ കളവ് നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് തഞ്ചാവൂര്‍ മാരിമുത്തു (34) പോലീസ് പിടിയില്‍. മഞ്ചേരി എസ്‌ഐ കെ ബഷീറും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേരി ടൗണില്‍ വച്ചാണ് കളവുമുതലുമായി ഇയാള്‍ പിടിയിലായത്.

മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്വകാര്യ സ്‌കാനിങ് കേന്ദ്രത്തില്‍ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അവധി ദിവസങ്ങളില്‍ അടച്ചിടുന്ന സ്ഥാപനങ്ങളില്‍ കയറി കളവ് നടത്തി രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതി.

ഒരു മാസമായി പൊലീസ് സംഘം ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top