ക്യാമ്പസ്

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ 1000 ഫോണ്‍ നല്‍കി

മലപ്പുറം:  ഓണ്‍ലൈന്‍ വിദ്യഭ്യാസത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ. ആയിരം ഫോണ്‍ നല്‍കിയതിന്റെ പൂര്‍ത്തീകരണം മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മൊബൈല്‍ ഫോണ്‍ കാമ്പയിന്റെ ഭാഗമായി ബിരിയാണി ചാലഞ്ച്, പായസചലഞ്ച് എന്നിവ നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ പണം കണ്ടെത്തിയത്. കൂടാതെ വീടുകളില്‍ നിന്നും പഴയ പത്രങ്ങള്‍ ശേഖരച്ചും തുക സ്വരൂപിച്ചു. ചടങ്ങില്‍ എസ്എഫ്‌ഐ കേന്ദ്രകമ്മറ്റിയംഗം ടിപി രഹന സബീന, തേജസ് കെ ജയന്‍, സജാദ്.വി, എ. സജാദ്, വിവൈ […]

പത്താംതരം തുല്യതാ പരീക്ഷ ഓഗസ്റ്റ് 16ന്;മലപ്പുറം ജില്ലയില്‍ 2,112 പേര്‍ പരീക്ഷയെഴുതും

മലപ്പുറം :സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സ്  14-ാം ബാച്ചിന്റെ പൊതുപരീക്ഷ  ഓഗസ്റ്റ് 16 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്കാണ് പരീക്ഷ ആരംഭിക്കുക. ഓഗസ്റ്റ് 16ന് മലയാളം, 17ന് ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി, 18ന് ഇംഗ്ലീഷ്, 24ന് ഹിന്ദി, 25 ന് ഊര്‍ജ്ജതന്ത്രം, 27ന് രസതന്ത്രം, 31ന് ഗണിതം, സെപ്തംബര്‍ ഒന്നിന് സാമൂഹ്യ ശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ജില്ലയില്‍ 38 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത.് ജില്ലയില്‍ 2,112 പേരാണ് പരീക്ഷ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷാ ഫലം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 3 വരെ അപേക്ഷിക്കാം. സി.സി.എസ്,എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി 2019 പ്രവേശനം റഗുലര്‍, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ജി. പ്രവേശന പരീക്ഷാ ടൈംടേബിള്‍ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെ എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന പി.ജി.

തൊഴിലവസരങ്ങള്‍

സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ നിയമനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് സോഷ്യല്‍ ഓഡിറ്റ് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവണ്‍മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സംസ്ഥാന

താത്ക്കാലിക ഒഴിവുകളില്‍ അപേക്ഷിക്കാം

വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറല്‍ ഡ്രൊ, പേജ് മേക്കര്‍ എന്നിവയിലുള്ള രണ്ട് വര്‍ഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത. വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി(മലയാളം, ഇംഗ്ലീഷ്), ബേസിക് പ്രോഗ്രാമിങ്, എം.എസ്.ഓഫീസ്, പേജ്മേക്കര്‍ എന്നിവയിലുള്ള രണ്ട് വര്‍ഷത്തെ പ്രാവീണ്യമാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ 12നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും അപേക്ഷയും പൊതുവിദ്യാഭ്യാസ

പ്ലസ് വണ്‍ അഡ്മിഷന്‍: 16 മുതല്‍ അപേക്ഷിക്കാം

തിരുവുനന്തപുരം; ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 16 മുതല്‍ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇന്നലെ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജയിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ 20 ശതമാനവും, തെക്കന്‍ മേഖലയില്‍ 10 ശതമാനവും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

യുനെസ്‌കോ ചെയര്‍ വെബിനാര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ, തദ്ദേശ സംസ്‌കാര-പൈതൃക പഠനത്തിനുള്ള യുനെസ്‌കോ ചെയറിന്റെ ആദ്യ വെബിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തദ്ദേശീയതയുടെ ഭൂതകാലം എന്നതായിരുന്നു ഗോത്രവര്‍ഗദിനത്തില്‍ നടത്തിയ പരിപാടിയുടെ വിഷയം. പ്രമുഖ ചരിത്രകാരനും ഗോത്രവര്‍ഗ പഠന വിദഗ്ധനുമായ പ്രൊഫ. ബാംഗ്യ ബുക്യ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജു വി നായക് വിഷയം അവതരിപ്പിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. ചെയറിന്റെ ചുമതല വഹിക്കുന്ന ഡോ. ഇ.

error: Content is protected !!
Scroll to Top