Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : പരീക്ഷാ ഫലം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീക...

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 3 വരെ അപേക്ഷിക്കാം.

sameeksha-malabarinews

സി.സി.എസ്,എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി 2019 പ്രവേശനം റഗുലര്‍, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രവേശന പരീക്ഷാ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെ എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ സമയക്രമം പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട പരീക്ഷകള്‍ 17-ന് തുടങ്ങും. സമയക്രമം, പരീക്ഷാകേന്ദ്രം എന്നിവ വെബ്‌സൈറ്റില്‍ (https://admission.uoc.ac.in), ഫോണ്‍ : 0494 2407 016, 017

കാലിക്കറ്റില്‍ ദേശീയ ഫോക്ക്‌ലോര്‍ വെബിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ക്‌ലോര്‍ പഠനവിഭാഗവും കേരള ഫോക്ക്‌ലോര്‍ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന ദേശീയ ഫോക്ക്‌ലോര്‍ വെബിനാറിന് വ്യാഴാഴ്ച തുടക്കമാകും. 12 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് ചാനന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ്-ചെയര്‍മാന്‍ എ.വി. അജയകുമാര്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, ഡോ. ഷംസാദ് ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വെബിനാറില്‍ ഡോ. രബീന്ദ്രനാഥ് ശര്‍മ (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ജാര്‍ഖണ്ഡ്), ഡോ. മക്ബൂല്‍ ഇസ്ലാം (കല്യാണി യൂണിവേഴ്‌സിറ്റി), പ്രൊഫ. ഒ. മുത്തയ്യ (ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റ്റ്റിയൂട്ട്), ഡോ. ഇ.കെ. ഗോവിന്ദവര്‍മ രാജ (കാലിക്കറ്റ് സര്‍വകലാശാല ഫോക്ക്‌ലോര്‍ പഠനവിഭാഗം മുന്‍ മേധാവി) തുടങ്ങിയവര്‍ വ്യത്യസ്തവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 14-നാണ് സമാപനം.

പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം

സര്‍വകലാശാലയില്‍ നിന്നും വിരമിച്ചവര്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ ഫോം 16 – ഇന്‍കം സ്റ്റേറ്റ്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലോഗിന്‍ ചെയ്ത് ഫോം-16 ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത തീയതിക്കു മുമ്പായി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് ധനകാര്യവിഭാഗം അറിയിച്ചു.

സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക്/ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയിലെ വിവിധ കോഴ്‌സുകള്‍ക്ക് (2019-20 അദ്ധ്യയന വര്‍ഷത്തിലോ അതിനു മുമ്പോ അദ്ധ്യയനം തുടങ്ങിയ കോഴ്‌സുകള്‍ക്ക് മാത്രം) 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മാത്രമായി താല്‍ക്കാലിക സീറ്റ് വര്‍ദ്ധനവിനായി നിശ്ചിയ മാതൃകയില്‍ അപേക്ഷിക്കാം. സ്വാശ്രയമേഖലയില്‍ നടത്തുന്ന ഒരു കോഴ്‌സിനു 3000 രൂപയാണ് അപേക്ഷാ ഫീസ്. 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ഫീസടച്ച രശീത് സഹിതം cumarginalincrease@uoc.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷാ മാതൃകയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഫുഡ് സയന്‍സ് 2019 ബാച്ച് ഒന്ന്, രണ്ട് സെമസ്റ്റര്‍ നവംബര്‍ 2019 ഏപ്രില്‍ 2020 പരീക്ഷകളുടേയും 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 12-ന് തുടങ്ങും.

പരീക്ഷ റദ്ദാക്കി

ജൂണ്‍ 26-ന് നടത്തിയ 2019 സിലബസ്, 2019 പ്രവേശനം സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് പേപ്പറായ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പീന്നീട് നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!