മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ 1000 ഫോണ്‍ നല്‍കി

മലപ്പുറം:  ഓണ്‍ലൈന്‍ വിദ്യഭ്യാസത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ. ആയിരം ഫോണ്‍ നല്‍കിയതിന്റെ പൂര്‍ത്തീകരണം മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

മൊബൈല്‍ ഫോണ്‍ കാമ്പയിന്റെ ഭാഗമായി ബിരിയാണി ചാലഞ്ച്, പായസചലഞ്ച് എന്നിവ നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ പണം കണ്ടെത്തിയത്. കൂടാതെ വീടുകളില്‍ നിന്നും പഴയ പത്രങ്ങള്‍ ശേഖരച്ചും തുക സ്വരൂപിച്ചു.

ചടങ്ങില്‍ എസ്എഫ്‌ഐ കേന്ദ്രകമ്മറ്റിയംഗം ടിപി രഹന സബീന, തേജസ് കെ ജയന്‍, സജാദ്.വി, എ. സജാദ്, വിവൈ ഹരികൃഷ്ണാല്‍, കെഎ സക്കീര്‍ ഇ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top