രാജ്യം വിടാന്‍ അഫ്ഗാനിലെ ജനങ്ങള്‍ വിമാനത്താവള റണ്‍വേയില്‍; വെടിയുതിര്‍ത്ത് സൈനികര്‍

കാബൂള്‍ : താലിബാന്‍ ഭരണത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ നീങ്ങുമ്പോള്‍ കൂട്ടപ്പാലായനത്തിനൊരുങ്ങി ജനങ്ങള്‍. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതോടെ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷ്‌പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി വമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് അഫ്ഗാനികളും, വിദേശികളും എത്തുന്നത്.

വിമാന ടെര്‍മിനിലേക്ക് ആളുകള്‍ കയറിയതോടെയ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. താലിബാന്‍ കാബൂളിലെ വിമാനത്താവളം കയ്യടിക്കിയിട്ടില്ല.

അതിഗൗരവതരമായ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവരുന്നത്. പരിഭ്രാന്തരായ ജനം ഏതുവഴിയേയും രാജ്യത്തിന് പുറത്ത് കടക്കാനുള്ള ശ്രമമാണ്.

Share news
error: Content is protected !!
Scroll to Top