ഇനി ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍

photo courtesy ; the tribune

കാബൂള്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ പേര് മാറ്റുന്നു. ഇനി മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും ആ രാജ്യം അറിയപ്പെടുക. കാബൂള്‍ കൊട്ടാരത്തില്‍ നിന്നും ഉടനെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് വിശദീകരണം താലിബാന്‍ കേന്ദ്രങ്ങളില്‍ നിന്നും വരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ അഫഗാനിസ്ഥാനിലെ ജനങ്ങള്‍ കടുത്ത പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ മുതല്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടാന്‍ ആളുകള്‍ വിമാനത്താവളത്തിലേക്ക് പ്രവഹിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവിടേക്കുള്ള റോഡുകള്‍ താലബാന്‍ സേന അടക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top