ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക ഒഴിവ്

വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി / സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ ഏതെങ്കിലും അംഗീകരിച്ച 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രി / മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കോടെയുള്ള ഹോട്ടല്‍ മാനേജ്മെന്റ് ബിരുദം ആണ് യോഗ്യത.
സ്റ്റാര്‍ കാറ്റഗറി ഹോട്ടലില്‍ രണ്ടു വര്‍ഷത്തെ അനുബന്ധ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.എച്ച്.എം.സി.റ്റി, ഗവ.കോളേജ് എന്നിവിടങ്ങളില്‍ ഏതെങ്കിലും രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാവണം.

താല്‍പര്യമുള്ളവര്‍ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് fcitvm@gmail.com ലേക്ക് ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2728340.

 

Share news
error: Content is protected !!
Scroll to Top