കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി; സ്വര്‍ണ്ണക്കടത്തെന്ന് സംശയം

representational photo

കോഴിക്കോട്:  കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘം ആളുകള്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നത്.അഞ്ചുപേരടങ്ങിയ സംഘമാണ് വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.
സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണ്ണകടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ മാസം കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായിരുന്ന അഷറഫ് എന്നയാളെ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസില്‍ മൂന്നുപേര്‍ മാത്രമാണ് പിടിയിലായത്. പ്രധാന പ്രതികളെ പോലും പിടികൂടിയിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top