Section

malabari-logo-mobile

വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തിമല ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

HIGHLIGHTS : മലപ്പുറം; കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വിനോദ സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുക്കൊ...

മലപ്പുറം; കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വിനോദ സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുക്കൊണ്ട് സ്വാതന്ത്ര്യദിനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ കൊടികുത്തിമല തുറന്നു കൊടുത്തു. കൊടികുത്തി മലയില്‍ നടന്ന ലളിതമായ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി കൊടികുത്തിമല അടഞ്ഞുകിടക്കുകയായിരുന്നു.

കൊടികുത്തിമല തുറക്കുന്നതുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ വനം, ടൂറിസം വകുപ്പ് മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊടുകുത്തിമല തുറക്കുന്നതിന് നടപടിയായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനത്തിനായി വനം വകുപ്പ് പ്രത്യേകം പാസ് അനുവദിക്കും. കൊടികുത്തിമല തുറക്കുന്നതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ ഇവിടെ നടന്നിരുന്നു.

sameeksha-malabarinews

ടോയ്‌ലെറ്റുകള്‍, വിശ്രമ കേന്ദ്രം, നടപ്പാതകള്‍, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇതിന്റെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വാച്ച് ടവറിനു മുകളില്‍ സുരക്ഷാ വേലി നിര്‍മിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!