മലപ്പുറത്ത് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ അധ്യാപകന്‍ മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം; വേങ്ങരയില്‍ സദാചാര പൊലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. വേങ്ങര പുത്തനങ്ങാടി സ്വദേശികളായ മുജീബ്,നിസാമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. അധ്യാപകന്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്തുവെന്ന ആരോപിക്കുന്ന മാതാവിന്റെ ബന്ധുക്കളാണ് പിടിയിലായ രണ്ടുപേരും.

മരിച്ച അധ്യാപകന്‍ സുരേഷിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. വേങ്ങര കുറുക ഗവ. ഹൈസ്‌കൂളിലെ എല്‍ പി വിഭാഗം അധ്യാപകനായ ഇദ്ദേഹം വിദ്യാര്‍ത്ഥിയുടെ മാതാവുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം.
കഴിഞ്ഞ ദിവസം ബൈക്കിലും ഓട്ടോയിലുമെത്തിയ സംഘം അധ്യാപകനെ വീട്ടില്‍ കയറി അക്രമിക്കുകയയായിരുന്നു സംഘം. അമ്മയുടേയും മക്കളുടേയും മുന്നില്‍ വച്ച് മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയതായും കുടുംബം ആരോപിച്ചിരുന്നു.

കേസില്‍ രണ്ട്‌പേര്‍ കൂടി പിടിയിലാകാനുള്ളതായി വേങ്ങര സി.ഐ ഹനീഫ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മരിച്ച അധ്യാപകന്റെ മൃതദേഹം വേങ്ങര ആശാരിപ്പടിയിലെ വീട്ടില്‍ ഉച്ചയോടെ പൊതു ദര്‍ശനത്തിന് വച്ചു. സിനമാ കലാസംവിധായകന്‍ കൂടിയായ അദ്ദേഹത്തിന് ആദാരജ്ഞലികള്‍ അര്‍പ്പിക്കാന്‍ നിരവധിപേരാണ് എത്തിയിരുന്നത്.1.45 ഓടെ മലപ്പുറം നഗരസഭയുടെ മുണ്ടപറമ്പിലെ ക്രിമിറ്റോറിയത്തിച്ച മൃതദേഹം പിന്നീട് സംസ്‌കരിച്ചു.

 

Share news
error: Content is protected !!
Scroll to Top