താത്ക്കാലിക ഒഴിവുകളില്‍ അപേക്ഷിക്കാം

വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറല്‍ ഡ്രൊ, പേജ് മേക്കര്‍ എന്നിവയിലുള്ള രണ്ട് വര്‍ഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത. വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി(മലയാളം, ഇംഗ്ലീഷ്), ബേസിക് പ്രോഗ്രാമിങ്, എം.എസ്.ഓഫീസ്, പേജ്മേക്കര്‍ എന്നിവയിലുള്ള രണ്ട് വര്‍ഷത്തെ പ്രാവീണ്യമാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ 12നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും അപേക്ഷയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിഭാഗം, ഹൗസിംഗ്ബോര്‍ഡ് ബില്‍ഡിംഗ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471-2325323.

 

Share news
error: Content is protected !!
Scroll to Top