Section

malabari-logo-mobile

തിരുത്തുന്നു..ഇക്കുറി സ്വാതന്ത്ര്യദിനത്തില്‍ സിപിഎം ഓഫീസുകളില്‍ ത്രിവര്‍ണപതാക ഉയരും

HIGHLIGHTS : ദില്ലി; കാലം തിരുത്തുന്നു. രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യദിനത്തില്‍ സിപിഐഎം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനം. ഭരണഘടനാ സ്ഥാപനങ...

ദില്ലി; കാലം തിരുത്തുന്നു. രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യദിനത്തില്‍ സിപിഐഎം
പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനം.

ഭരണഘടനാ സ്ഥാപനങ്ങളെയടക്കം വരുതിയിലാക്കി കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുമ്പോള്‍ സ്വാതന്ത്ര്യദിനത്തെ സമരായുധമാക്കുക എന്ന നിലപാടാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചരിക്കുന്നത്.

sameeksha-malabarinews

ഭരണഘടനാപരമായ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്െ അട്ടിമറിക്കാന്‍ ആര്‍എസ്എസ് നയിക്കുന്ന ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ കാമ്പയിനുകള്‍ നടത്തുമെന്നും സിപിഎം പറയുന്നു.

സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേശീയ പതാക ഉയര്‍ത്തിയും പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചും ആചരിക്കാന്‍ മുഴുവന്‍ ഘടകങ്ങളോടും സിപിഎം സംസ്ഥാന സക്രട്ടറിയേറ്റ് ആവിശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റുകാരുടെയും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പങ്കിനെ കുറിച്ചും കാമ്പ്യയിന്‍ നടത്താനാണ് തീരുമാനും.

സ്വതന്ത്ര്യസമരത്തെ അംഗീരിച്ചുകൊണ്ട് സ്വാതന്ത്ര്യം ലഭിച്ചതിനെ അംഗീകരിക്കാതിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താ തീസിസ് തെറ്റാണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇതുവരെ തയ്യാറായിരുന്നില്ല. ഇടതു യുവജനസംഘടനയായ ഡിവൈഎഫ്‌ഐ രാജ്യം നേരിടുന്ന വെല്ലുവിളകള്‍ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ വലിയ കാമ്പയിനുകള്‍ നടത്താറുണ്ട്. ഇത്തരം കാമ്പയിനുകളില്‍ പോലും ദേശീയ പതാക ഉപയോഗിക്കാറില്ല.

എന്നാല്‍ രാജ്യത്ത് പെഗാസിസ് പോലുള്ള വ്യക്തി സ്വതന്ത്ര്യം പോലും ഹനിക്കുന്ന കൈകടത്തുലുകളുടെ കാലത്ത് സ്വതന്ത്ര്യദിനാചരണത്തിന് പ്രസക്തിയുണ്ടെന്നാണ് സിപിഎമ്മിന്റെ പുതിയ വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!