കാവ്യമാധവന്‍ കൂറുമാറി: വിസ്താരം ഇന്നും തുടരും

കൊച്ചി ;നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യമാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍. തിങ്കളാഴച് നടന്ന വിസ്താരത്തിനിടെയാണ് കാവ്യാമാധവന്‍ കാലുമാറിയത്.

കേസിലെ 34ാം സാക്ഷിയായാണ് കാവ്യാമാധവന്‍. ഇന്നലെ ഒരു മണിക്കൂറോളം കാവ്യയെ ക്രോസ് വിസ്താരം ചെയ്യുകായിരുന്നു. ഇന്നും വിസ്താരം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്ന് മൊഴിയുണ്ട്. ഈ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നും മൊഴിയുണ്ട്.

കൂടാതെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പോലീസില്‍ കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ നിയന്ത്രണത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയിരുന്നതായും മൊഴിയുണ്ട്.

Share news
error: Content is protected !!
Scroll to Top