പതിനഞ്ചുകാരി അമ്മയെ കരാട്ട ബെല്‍റ്റുകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു

താന:  വിദ്യഭ്യാസകാര്യത്തെ കുറിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകള്‍ അമ്മയെ കരാട്ടെ ബെല്‍റ്റ് കഴുത്തിലിട്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നവിമുംബൈയിലെ ഐറോളിയിലാണ് സംഭവം നടന്നത്.

അമ്മ മെഡിക്കല്‍ കോഴ്‌സിന് ചേരാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. നാല്‍പ്പതുകാരിയായ അമ്മയും പതിനഞ്ചുകാരിയായ മകളും തമ്മില്‍ വിദ്യഭ്യാസ കാര്യങ്ങള്‍ പറഞ്ഞ ഇടക്കിടക്ക് തര്‍ക്കമുണ്ടാവാറുണ്ടൈന്ന് അയല്‍വാസികള്‍ പറയുന്നു.

അമ്മ വീണുമരിച്ചതാണെന്നായിരുന്നു മകളുടെ മൊഴി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പാര്‍ട്ടില്‍ കഴുത്തില്‍ കുരുക്കുവീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി അറസ്റ്റിലായത്.

നേരത്തെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും പോലീസ് ഇടപെട്ട് കൗണ്‍സിലിങ് നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top