കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ബിരുദഫലം പ്രഖ്യാപിക്കാന്‍
അവധി ദിനത്തിലും പരീക്ഷാഭവന്‍ പ്രവര്‍ത്തിക്കും

അവധി ദിനമായ രണ്ടാം ശനിയാഴ്ചയും സ്വാതന്ത്ര്യ ദിനത്തിലും കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവന്‍ പ്രവര്‍ത്തിക്കും. ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നതിനാണ് അവധി ഒഴിവാക്കി ജീവനക്കാര്‍ പ്രയത്നിക്കുന്നതെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. റഗുലര്‍ വിദൂര വിഭാഗങ്ങളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ബിരുദപരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കാനുള്ളത്. 4, 5 സെമസ്റ്റര്‍ ബിരുദഫലങ്ങളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഏറെ നാളായി ശനി, ഞായര്‍ ദിവസങ്ങളില്‍ പരീക്ഷാ ഭവന്‍ ജീവനക്കാര്‍ എത്തുന്നുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു പറഞ്ഞു.

ബിപി.എഡ്., എം.പി.എഡ്., ബി.എച്ച്.എം., എം.കോം. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലേയും എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ്, ബി.എച്ച്.എം., ബി.കോം. ഹോണേഴ്സ്, എം.പി.എഡ്. കോഴ്സുകള്‍ക്ക് ആഗസ്ത് 15 വരെ ലേറ്റ് ഫീസോടു കൂടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (https:/admission.uoc.ac.in)

പി.ജി. പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാല പഠന വകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലേയും എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന പി.ജി. കോഴ്സുകളിലേക്കുള്ള ആദ്യഘട്ട പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍. (https:/admission.uoc.ac.in)

എം.എസ് സി. ഫിസിക്സ് പ്രവേശന പരീക്ഷ

സര്‍വകലാശാല പഠന വകുപ്പുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ഫിസിക്സ്, റേഡിയേഷന്‍ ഫിസിക്സ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 17-ന് രാവിലെ 10 മുതല്‍ 12 വരെ നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (േേവു:െ/മറാശശൈീി.ൗീര.മര.ശി)

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്സലുല്‍ ഉലമ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 31 വരേയും ഫീസടച്ച് സപ്തംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്‌കീം 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 6 വരേയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് സപ്തംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 5 വരെ അപേക്ഷിക്കാം.

2012, 2017 സ്‌കീം അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 28 വരെയും സപ്തംബര്‍ 2 വരെയും അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. വുമണ്‍സ് സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയിലും ഐ.ഇ.ടി.യിലും കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിനായി സപ്തംബര്‍ 1-ന് അഭിമുഖം നടത്തും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സൈനിക ക്ഷേമബോര്‍ഡ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്നേ ദിവസം രാവിലെ 9.30-ന് അസ്സല്‍ രേഖകളും മെമ്മോയുമായി സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ ഹാജരാകണം.

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 27-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രിന്‍സിപ്പാള്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 27-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

സൈബര്‍ സുരക്ഷാ കോഴ്സ് തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി പഠനവകുപ്പ് സൈബര്‍ സുരക്ഷ വിഷയത്തില്‍ മൂല്യവര്‍ദ്ധിത കോഴ്സ് തുടങ്ങി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പു മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ അദ്ധ്യക്ഷനായി. ഡോ. പി. വിനോദ്, ഡോ. മിനി ഉളനാട്ട്, ഡോ. എ. ബിനു തുടങ്ങിയവരാണ് ക്ലാസെടുക്കുന്നത്. ചടങ്ങില്‍ പ്രൊഫ. പി. ശിവദാസന്‍, പ്രൊഫ. ടി.എം. വാസുദേവന്‍, ഡോ. സി. ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top