യുനെസ്‌കോ ചെയര്‍ വെബിനാര്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ, തദ്ദേശ സംസ്‌കാര-പൈതൃക പഠനത്തിനുള്ള യുനെസ്‌കോ ചെയറിന്റെ ആദ്യ വെബിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ തദ്ദേശീയതയുടെ ഭൂതകാലം എന്നതായിരുന്നു ഗോത്രവര്‍ഗദിനത്തില്‍ നടത്തിയ പരിപാടിയുടെ വിഷയം. പ്രമുഖ ചരിത്രകാരനും ഗോത്രവര്‍ഗ പഠന വിദഗ്ധനുമായ പ്രൊഫ. ബാംഗ്യ ബുക്യ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജു വി നായക് വിഷയം അവതരിപ്പിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി.
ചെയറിന്റെ ചുമതല വഹിക്കുന്ന ഡോ. ഇ. പുഷ്പലത, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. വി.പി.സി. ഉബൈദ് എന്നിവര്‍ സംസാരിച്ചു.
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് മീറ്റിംഗ് 18-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.
സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്സ് ആന്റ് ഓഡിയോളജിസ്റ്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗത്തിനു കീഴിലെ സി.ഡി.എം.ആര്‍.പി. പ്രോജക്ടില്‍ സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എസ്.എല്‍.പി. യോഗ്യതയും അംഗീകൃത ആര്‍.സി.ഐ. രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 25-ന് മുമ്പായി ഡയറക്ടര്‍ സി.ഡി.എം.ആര്‍.പി., സൈക്കോളജി പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം – 673635 എന്ന വിലാസത്തില്‍ അയക്കണം.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദ പഠനം
കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടകകല തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്സ് കേരളത്തിലെ ഏക നാടക ബിരുദ കോഴ്സാണ്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. േേവു:െ//മറാശശൈീി.ൗീര.മര.ശി എന്ന ലിങ്ക് വഴി ഓണ്‍ലൈനായി 16 വരെ അപേക്ഷിക്കാം.
മൂല്യ വര്‍ദ്ധിത കോഴ്സ് തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന മൂല്യവര്‍ദ്ധിത കോഴ്സ് തുടങ്ങി. കേന്ദ്ര സര്‍വകലാശാലകള്‍, എന്‍.ഐ.ഇ.പി.എ. എന്നിവയില്‍ ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസെടുക്കും. 9 മുതല്‍ 18 വരെ നടക്കുന്ന കോഴ്സ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ഡോ. സി. നസീമ, കോഴ്സ് ഡയറക്ടര്‍ ഡോ. കെ. അബ്ദുള്‍ ഗഫൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. ഹമീദ് എന്നിവര്‍ സംസാരിച്ചു.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാല ലൈഫ്സയന്‍സ് പഠനവിഭാഗത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ 17-ന് മുമ്പായി curecdocs@uoc.ac.in എന്ന ഇ-മെയില്‍ വഴി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍. പി.ആര്‍. 649/2021
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി.യും നെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം ഉയര്‍ന്ന പ്രായപരിധി 64 വയസ്. വിശദ വിവരങ്ങള്‍ വെബസൈറ്റില്‍.
പരീക്ഷാ ഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. സാന്‍സ്‌ക്രിറ്റ് നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫിലോസഫി മെയ് 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
2007 സ്‌കീം 2007 വരെ പ്രവേശനം, 2008 സ്‌കീം 2008 പ്രവേശനം, 2009 സ്‌കീം 2009 പ്രവേശനം തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. – യു.ജി നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ ഏപ്രില്‍ 2020 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സി.യു.സി.ബി.സി.എസ്.എസ്. ബി.എ. മള്‍ട്ടിമീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഡസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും
സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പി.ആര്‍.
പരീക്ഷ
2008, 2009 പ്രവേശനം അവസാനവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട്-2 നവംബര്‍ 2019 അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 25-ന് തുടങ്ങും.




