കണ്ണൂര്‍: ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിന് ഒരാള്‍ക്ക് 3500 രൂപ കെട്ടിവെക്കണം 25,000 രൂപ ബോണ്ടിലും ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ അറിയിച്ചു. ഏഴാരം രൂപയാണ് എബിനും ലിബിനും ചുമത്തിയിരിക്കുന്നത്.
അതെസമയം വാഹനം രൂപമാറ്റം സംബന്ധിച്ചുള്ള കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇക്കാര്യത്തില്‍ പിഴ സംബന്ധിച്ചുള്ള കൃത്യമായ വിശദീകരണം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ നല്‍കിയിട്ടില്ല.
ഇന്നലെയാണ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.




