തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെടുത്തത്. കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ ആണ് തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പുതിയ വീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയാണ് കാറിലെത്തിയ പോലീസ് സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി.
എന്നാല്‍ സാമൂഹ്യവിരുദ്ധരെ ഓടിച്ച് വിടുകമാത്രമാണ് ചെയ്തതെന്നായിരുന്നു സംഭവത്തില്‍ പോലീസ് നല്‍കിയ വിശദീകരണം. കഴക്കൂട്ടം മേല്‍പാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചുവെന്നും അതിന്റെ ഭാഗമായി സ്ഥലത്ത് പട്രോളിംഗിനെത്തിയതാണെന്നും പോലീസ് പറയുന്നു.




