Section

malabari-logo-mobile

സംസ്ഥാന റിബേറ്റില്‍ ഖാദി മേളകള്‍ തുടരുന്നു; 20ന് അവസാനിക്കും

HIGHLIGHTS : Khadi fairs continue in state rebate; It will end on the 20th

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച ഖാദി മേളകള്‍ തുടരുന്നു. ആഗസ്റ്റ് 20 ന് മേള അവസാനിക്കും. ഖാദിമേളകളുടെ ചരിത്രത്തില്‍ ആദ്യമായി ഖാദി ഓണം കിറ്റ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉല്പന്നങ്ങള്‍ 2999 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.

ഒരു ഡബില്‍ മുണ്ട്, രണ്ട് ഷര്‍ട്ട് പീസ്, ഒരു സിംഗിള്‍ ബെഡ്ഷീറ്റ്, കളര്‍ ഒറ്റമുണ്ട്, ചുരിദാര്‍ മെറ്റീരിയല്‍, ഖാദി കുപ്പടം മുണ്ട്, തോര്‍ത്ത്, മൂന്ന് മാസ്‌ക്, തേന്‍ എന്നിവ ഉണ്ടാകും. പയ്യന്നൂര്‍ പട്ട്, അനന്തപുരം പട്ട്, കൃഷ്ണപുരം പട്ട്, സുന്ദരി പട്ട് എന്നി കേരളീയ തനിമ നിലനിര്‍ത്തുന്ന സില്‍ക്ക് സാരികള്‍ മില്ലെനി, ലീഡര്‍, സമ്മര്‍ക്കുള്‍, ഖാദികൂള്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, നറുതേന്‍, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഖാദി മേളകളില്‍ ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും ഇതര സംസ്ഥാനത്ത് നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ റിബേറ്റിലാണ് ഖാദി വസ്ത്രങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഖാദി ബോര്‍ഡ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!