അന്തര്‍ദേശീയം

ചരിത്രകാഴ്ചകളൊരുക്കി ഷാര്‍ജയിലെ മെലീഹ പുരാവസ്തുകേന്ദ്രം

ചരിത്രവിശേഷങ്ങള്‍ തേടുന്ന സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളുമൊരുക്കുകയാണ് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജി സെന്റര്‍. വേനല്‍കാല യാത്രകള്‍ക്ക് അനുയോജ്യമായ വിധം സജ്ജീകരിച്ചിട്ടുള്ള പുരാവസ്തു മ്യൂസിയവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിജ്ഞാനം പകരുന്ന പരിശീലനങ്ങളുമാണ് ഇവിടുത്തെ സവിശേഷത. പ്രദേശത്തിന്റെ സുവര്‍ണ്ണ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കളും ചരിത്രപാഠങ്ങളും മെലീഹ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിമമനുഷ്യന്റെ സഞ്ചാരപഥവും ഭൂമിശാസ്ത്രപരമായ അറിവുകളുമടങ്ങുന്ന പ്രത്യേക വീഡിയോ പ്രദര്‍ശനവും പുരാവസ്തുകേന്ദ്രത്തിന്റെ ഭാഗമാണ്. വെങ്കലയുഗത്തിലെ ഉമ്മുനാര്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഒരു വലിയ ശവകുടീരത്തിനു ചുറ്റുമായി നിര്‍മിച്ച മെലീഹയിലെ

error: Content is protected !!
Scroll to Top