Section

malabari-logo-mobile

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സംരക്ഷണത്തിന് ആദരം; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍

HIGHLIGHTS : Maria Ressa Dmitry Muratov wins 2021 Nobel Peace Prize

സ്റ്റോക്ക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. ഫിലീപ്പീന്‍സ് വംശജനായ മരിയ റെസ്സയും(58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ്(59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്രം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കിയത്.

ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ.ഒയാണ് നേരത്തെ സി.എന്‍.എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ്സ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറുവര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒറു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

sameeksha-malabarinews

റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്റര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറടോവ്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.

സീഡ്‌സ് ഓഫ് ടെറര്‍: ആന്‍ ഐവിറ്റ്‌നസ് അക്കൗണ്ട് ഓഫ് അല്‍ഖൈദാസ് ന്യൂവസ്റ്റ് സെന്റര്‍, ഫ്രം ബിന്‍ ലാദന്‍ ടു ഫെയ്‌സ്ബുക്ക്: 10 ഡെയ്‌സ് ഓഫ് അബ്ഡക്ഷന്‍, 10 ഇയേഴ്‌സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ്സ എഴുതിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!