സിനിമാമേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി സജി ചെറിയാന്‍

സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാന്‍. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെയാണ് മന്ത്രി യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.

ഈമാസം 25 മുതല്‍ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ഇരുപത്തിയഞ്ചാം തീയതി തീയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാവും യോഗം ചേരുക.

 

Share news
error: Content is protected !!
Scroll to Top