അഫ്ഗാനിസ്ഥാനെ ഞെട്ടിച്ചത് വീണ്ടും സ്‌ഫോടനം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഹാനിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്‌ഫോടനം. കുന്ദൂസ് പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ മിഷന്‍ റ്റു അഫ്ഗാനിസ്ഥാന്‍ ട്വീറ്റ ചെയ്തു.

കുന്ദൂസ് പ്രവിശ്യയില്‍ വടക്കുകിളക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയപള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്.

കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top