പേരുമാറ്റി ഫെയ്‌സ്ബുക്ക്‌ കമ്പനി; ഇനി ‘മെറ്റ’

കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫെയ്‌സ്ബുക്ക്‌. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

അതേസമയം ഫെയ്‌സ്ബുക്ക്‌, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഫെയ്‌സ്ബുക്ക്‌ കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്.

 

Share news
error: Content is protected !!
Scroll to Top