Section

malabari-logo-mobile

മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കും; വെള്ളം ഒഴുകുന്ന മേഖലകളിൽ ജാഗ്രത

HIGHLIGHTS : Mullaperiyar Dam to open at 7 am today; Caution in waterlogged areas

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കും. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുക . നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്.

മന്ത്രിമാരായ കെ രാജന്‍ ,റോഷി അഗസ്റ്റിന്‍ എന്നിവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റില്‍ പറഞ്ഞു. മാത്രമല്ല അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളില്‍ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കി. ഒന്നില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. നദിയിലെ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും നദികളില്‍ വലിയ തോതില്‍ ജലം ഉയരില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!