Section

malabari-logo-mobile

‘ഗുഡ്സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്’;  മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : 'Do not load two-wheelers on two-wheelers that should be carried in goods vehicles'; Department of Motor Vehicles

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റികൊണ്ടുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗുഡ്സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇരുചക്ര വാഹനത്തില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കുമെന്നും എംവിഡി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

sameeksha-malabarinews

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്ടു പേര്‍ക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോര്‍ സൈക്കിള്‍. ബോഡിയുടെ ബാലന്‍സിങ് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്ന വസ്തുക്കള്‍ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്നവ.

ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങള്‍ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവന്‍ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!