ഒടുവില്‍ ജനറല്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് ആശ്വാസം

തിരൂര്‍: ട്രെയിനുകളില്‍ ഒന്നര വര്‍ഷത്തിനുശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ പുനഃസ്ഥാപിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസം. മലബാര്‍ മേഖലയില്‍ പത്ത് ട്രെയിനുകളിലായി 50 അണ്‍ റിസര്‍വ്ഡ് കോച്ചുകളാണ് അനുവദിച്ചത്. നവംബര്‍ ഒന്നുമുതല്‍ എട്ട് ട്രെയിനുകളിലും 10 മുതല്‍ രണ്ട് ട്രെയിനുകളിലും ജനറല്‍ കംപാര്‍ട്ട്മെന്റുകള്‍ ആരംഭിക്കും.

മലബാര്‍ മേഖലയില്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്, കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, കോയമ്പത്തൂര്‍–കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, എറണാകുളം- കണ്ണൂര്‍ സ്‌പെഷല്‍ എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം സ്‌പെഷല്‍ എക്‌സ്പ്രസ് എന്നിവയും നിലമ്പൂര്‍- കോട്ടയം, കോട്ടയം- നിലമ്പൂര്‍ എക്സ്പ്രസുകളും നവംബര്‍ ഒന്നുമുതലും മംഗലാപുരം-കോയമ്പത്തൂര്‍ എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവ 10 മുതലും ജനറല്‍ സീറ്റുകളുമായി സര്‍വീസ് നടത്തും.

എന്നാല്‍, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ യാത്രാ ദുരിതത്തിന് വലിയ പരിഹാരമാകില്ലെന്ന് യാത്രക്കാര്‍ പറയുന്നു. സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെയും ദുരിതത്തിലാക്കുന്നു.

 

Share news
error: Content is protected !!
Scroll to Top