Section

malabari-logo-mobile

ഇന്ധന വില ഇന്നും വർധിപ്പിച്ചു

HIGHLIGHTS : Fuel prices have risen even today

രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108.95 രൂപയും ഡീസല്‍ ലിറ്ററിന് 102. 80 രൂപയും കൂടി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 109.45 രൂപയും ഡീസലിന് 102. 93 രൂപയുമാണ് ഇന്നത്തെ ഇന്ധന വില.

sameeksha-malabarinews

അതേസമയം ഇന്ധനവില വര്‍ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 6 രൂപയാക്കണം. തുടര്‍ന്നുള്ള ചാര്‍ജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!