പൊന്നാനിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ സംഭവത്തില്‍ പത്തൊന്‍പത്കാരന്‍ അറസ്റ്റില്‍

പൊന്നാനി: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പത്തൊന്‍പത്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്.

പൊന്നാനി സ്വദേശി പരി കുട്ടിക്കാനകത്ത് പത്തെന്‍പത്കാരല്‍ മുഹമ്മദ് അഫ്ഹാദാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയും പ്രതിക് എതിരെ പോക്‌സോ പ്രകാരമാണ് കേസ് എടുത്ത് പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമന്റ് ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top