കനത്തമഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ ഇന്ന ഒറഞ്ച് അലേര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്തമഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കാരണം. നിലവില്‍ ശ്രീലങ്ക തീരത്തിനുസമീപമുള്ള ന്യൂനമര്‍ദം രണ്ടുദിവസത്തിനുശേഷം തെക്കന്‍ കേരളതീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറു ജില്ലകള്‍ക്ക് വെള്ളിയാഴ്ച ഓറഞ്ച് ജാഗ്രത നല്‍കി. 31 വരെ കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ഓറഞ്ച് ജാഗ്രത

വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.

മഞ്ഞ ജാഗ്രത

വെള്ളി: എറണാംകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഞായര്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, തൃശ്ശൂര്‍, പാലക്കാട്.

Share news
error: Content is protected !!
Scroll to Top