മുല്ലപ്പെരിയാര്‍ ഡാം തുറന്നു

കുമളി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് 138 അടി പിന്നിട്ട സാഹചര്യത്തിലാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

3,4 ഷട്ടറികള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.
പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top