പരപ്പനങ്ങാടിയില്‍ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡിന് മറുവശത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട കാര്‍ റിവേഴ്‌സ് ചെയ്യുന്നതിനിടെ മറ്റൊരു സ്‌കൂട്ടറിലിടിച്ചും അപകടം ഉണ്ടായിട്ടുണ്ട്.

ചെട്ടിപ്പടിയില്‍ നിന്നും യാത്രക്കാരുമായി ചിറമംഗലത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ ഓട്ടോ െ്രെഡവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ ചെട്ടിപ്പടി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top