പരപ്പനങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍
എന്‍സിസി റോഡിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. നിറമരുതൂര്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍ സെയ്തു മോന്റെ മകന്‍ മുസ്തഫ(49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ ഇടിച്ച് പരപ്പനങ്ങാടി താനൂര്‍ റോഡില്‍ അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്.

Share news
error: Content is protected !!
Scroll to Top